തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:09 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ
കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അവധിയെടുത്ത സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ ഗിരിജ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.
ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ ഗിരിജ ചന്ദ്രന്‍ അവധിയെടുത്തതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട വിഭാഗം നടത്തിയ പരിശോധനയില്‍ ജനരക്ഷാ യാത്രയിൽ ഇയാള്‍ പങ്കെടുക്കതായി വ്യക്തമായ സാഹചര്യത്തിലാണ് സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യാന്‍ തീരുമാനിച്ചത്.