പള്ളിത്തര്‍ക്കത്തില്‍ വെള്ളാപ്പള്ളി ഇടപെടുന്നു

ചേര്‍ത്തല| WEBDUNIA|
PRO
PRO
യാക്കോബായ-ഓര്‍ത്തഡോക്സ്‌ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്ഥ്യം വഹിക്കണമെന്നാവശ്യപ്പെട്ട്‌ എത്തിയ യാക്കോബായ പ്രതിനിധികളുമായി വെള്ളാപ്പള്ളി ചര്‍ച്ച നടത്തി.

സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക്‌ ശാശ്വതവും നീതിപൂര്‍വകുമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുന്നതു ശരിയല്ല. ഇത്‌ ജനാധിപത്യ രാജ്യത്തെ ഭരണാധികാരികള്‍ക്ക്‌ ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശിക്കുന്ന സമവായത്തിലൂടെ സഭാതര്‍ക്കം പരിഹരിക്കാന്‍ തയാറാണെന്ന്‌ ശ്രേഷ്ഠ കാതോലിക്കാ ബസോലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നിര്‍ദേശപ്രകാരം എത്തിയ യാക്കോബായ സഭ പ്രതിനിധികള്‍ പറഞ്ഞു.

എസ്‌എന്‍ഡിപി-എന്‍എസ്‌എസ്‌ ഐക്യത്തിന്‌ യാക്കോബായ സഭയുടെ പിന്തുണയുണ്ട്‌. സമുദായങ്ങളുടെയും സഭകളുടെയും ഐക്യമുണ്ടാവണമെന്ന അഭിപ്രായമാണ്‌ യാക്കോബായ സഭയ്ക്കുള്ളതെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :