പറശ്ശിനിക്കടവില്‍ ഇനി വിദേശമദ്യം വഴിപാടായി സ്വീകരിക്കില്ല
കണ്ണൂര്‍|
WEBDUNIA|
PRO
PRO
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഇനി വിദേശമദ്യം വഴിപാടായി സ്വീകരിക്കില്ല. മടപ്പുരക്ഷേത്രത്തില്‍ വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്താന്‍ ക്ഷേത്ര ട്രസ്റ്റി തീരുമാനമെടുക്കുകയായിരുന്നു.
ക്ഷേത്രത്തിലെ അടിയന്തിരത്തിന് കള്ളാണ് പ്രധാനമായും ഉപയോഗിക്കുക. എന്നാല്‍ ഇതിന് പകരമായി ഭക്തര്‍ വിദേശമദ്യം നടയില്‍ സമര്‍പ്പിക്കാറുണ്ട്. ഇത് കൂടിയതിനെത്തുടര്‍ന്നാണ് ട്രസ്റ്റി വിദേശമദ്യം വഴിപാടായി സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തത്.
കര്‍മശുദ്ധിക്കുവേണ്ടിയാണ് വിദേശമദ്യം വഴിപാടായി സ്വീകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റി വ്യക്തമാക്കി.