aparna|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (09:05 IST)
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും അതിക്രമണങ്ങള്‍ക്കും യാതോരു കുറവുമില്ലാതെയായിരിക്കുകയാണ്. ത്രശൂര്‍ ഷൊര്‍ണൂര്‍ പാതയിലെ അത്താണിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന പാപ്പാത്തിയെന്ന മുത്തശ്ശിയുടെയും മൂന്ന് പെണ്മക്കളുടെയും അവസ്ഥ ആരേയും കണ്ണീരണിയിക്കും.
ഒരു മാസം മുമ്പ് ഇവരുടെ വീടുകള്‍ക്ക് നേരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരാതി നല്‍കിയതിന്റെ പേരില്‍ ഓരോ ദിവസവും ഇവര്‍ നീറുകയാണ്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഒട്ടും സുരക്ഷിതമല്ലാത്ത ഈ വീട്ടില്‍ ഒരാള്‍ കുളിക്കുമ്പോള്‍ മറ്റൊരാള്‍ കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്. രാത്രി മുത്തശ്ശി ഉറങ്ങാതെ ഇവര്‍ക്കായി കാവല്‍ നില്‍ക്കുകയും ചെയ്യും. പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്നും ആരോപണം ഉണ്ട്.