കൊച്ചി|
jibin|
Last Modified ഞായര്‍, 2 ജൂലൈ 2017 (10:57 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി. വെണ്ണലയിലെ വില്ലയിലാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പരിശോധനയ്‌ക്കെത്തിയത്. രണ്ടു തവണ എത്തിയിട്ടും വീട്ടില്‍ ആളില്ലാത്തതിനാൽ പൊലീസ് മടങ്ങി.
വനിതാ പൊലീസ് ഉള്‍പ്പെടെയുളള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. അതീവരഹസ്യമായിട്ടായിരുന്നു പൊലീസിന്റെ വരവ്.
കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ലക്ഷ്യയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി സിഡിറ്റിലേക്ക് അയക്കും.
കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് നടൻ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിൽ രണ്ടിടത്തായി കുറ്റകൃത്യത്തിന് ശേഷം താൻ കാക്കനാട്ടെ കടയിലെത്തിയിരുന്നതായി പരാമർശിക്കുന്നുണ്ട്. ഈ കടയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് നടി കാവ്യാ മാധവന്റെ സ്ഥാപനത്തിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.