പമ്പയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട അഗ്നിശമന സേനാംഗം മരിച്ചു

പമ്പ| WEBDUNIA|
PRO
PRO
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പമ്പാനദിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട അഗ്നിശമന സേനാംഗം മരിച്ചു. ആലപ്പുഴ സ്വദേശി ജിതേന്ദ്രനാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതുമൂലം ഷട്ടര്‍ തുറന്നുവിട്ടിരുന്നു. തുടര്‍ന്ന് നദിക്കരയില്‍ കുടുങ്ങിപ്പോയ തീര്‍ഥാടകരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജിതേന്ദ്രന്‍ ഒഴുക്കില്‍പെട്ടത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :