പതിനാറുകാരനായ പത്രവിതരണക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി. പോത്തന്‍കോടാണ് സംഭവം നടന്നത്. സംഭവത്തില്‍ പോത്തന്‍കോട് തടത്തരികത്ത് വീട്ടില്‍ ഗഫൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ പത്രമിടാന്‍ വന്ന പതിനാറുകാരനെ വേറൊരു ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഗഫൂര്‍ വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാള്‍ ഇവരെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തിയ ശേഷമാണ് പതിനാറുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയത്.
ഗള്‍ഫിലായിരുന്ന ഗഫൂര്‍ നാട്ടിലെത്തിയ ശേഷം ഇതുപോലുള്ള നിരവധി സംഭവങ്ങളില്‍ പങ്കാളിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.