പണിമുടക്ക്: ഐ ടി ജീവനക്കാര്‍ക്ക് നേരെ കരിയോയില്‍ പ്രയോഗം

കൊച്ചി| WEBDUNIA|
PRO
PRO
കൊച്ചിയില്‍ ഐ ടി ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ കരിയോയില്‍ പ്രയോഗം നടത്തി. ഇന്‍ഫോപാര്‍ക്കിലേക്ക്‌ പോയ ജീവനക്കാര്‍ക്ക് നേരെയാണ് കരിയോയില്‍ പ്രയോഗം. രാവിലെ ജോലിക്ക്‌ പോയ ജീവനക്കാരെ തടഞ്ഞു നിര്‍ത്തിയാണ് പണിമുടക്ക്‌ അനുകൂലികളുടെ അക്രമം.

ഇന്‍ഫോ പാര്‍ക്കിലേക്കും കാക്കനാട്‌ കളക്ട്രേറ്റിലേക്കും ജീവനക്കാരെത്തുന്ന സീ പോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ കഴിഞ്ഞ ദിവസവും ഗതാഗതം തടയുകയും ജീവനക്കാരെ തടയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇവിടെ കൂടുതല്‍ പൊലീസിന്റെ സേവനവും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒരു സംഘം ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരുടെ വാഹനം തടയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :