കോഴിക്കോട് എന്‍ഐടിക്ക് ബോംബ് ഭീഷണി: മുന്‍ അധ്യാപകന്‍ പിടിയില്‍
തളിപ്പറമ്പ്|
WEBDUNIA|
Last Modified ചൊവ്വ, 8 ജനുവരി 2013 (14:16 IST)
PRO
PRO
കോഴിക്കോട് എന്‍ ഐ ടി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയ സംഭവത്തില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് മംഗലശേരിയിലെ ശ്രീവത്സം വീട്ടില്‍ പി വി ആനന്ദ് നമ്പ്യാരാണ് (38) അറസ്റ്റിലായത്. കുന്നമംഗലം പൊലീസാണ് ഇയാളെ മംഗലശേരിയിലെ വീട്ടില്‍ നിന്നു പിടികൂടിയത്. ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയത്.
തിങ്കളാഴ്ച രാവിലെയാണ് തളിപ്പറമ്പ് കുട്ടൂക്കന്‍ കോംപ്ലക്സിലെ ഇന്‍ഫ്രാ സോഫ്റ്റ് ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് ആനന്ദ് നമ്പ്യാര്‍ എന്‍ഐടി ഡയറക്ടര്‍ വി കെ ഗോവിന്ദന് ഇ-മെയില്‍ സന്ദേശം അയച്ചത്.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടര്‍ വി കെ ഗോവിന്ദന്‍ കുണ്ടമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തളിപ്പറമ്പില്‍ എത്തി ഇന്‍ഫ്രാ സോഫ്റ്റ് ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് ഭീഷണി സന്ദേശം അയച്ച കംപ്യൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തുടര്‍ന്ന് ആനന്ദ് നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ കുറച്ചുനാളുകളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നു പൊലീസ് പറഞ്ഞു.