നെല്ല് മികച്ച നാടകം; ഇബ്രാഹിം വേങ്ങരയ്ക്ക് അവാര്‍ഡ്

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകമായി കോഴിക്കോട് പൂക്കാട് കലാലയത്തിന്‍റെ നെല്ല് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മമതയുടെ സ്നേഹിച്ചു തീരാത്തവരാണ് മികച്ച രണ്ടാമത്തെ നാടകം.

മികച്ച സംവിധായകന്‍ - മനോജ് നാരായണന്‍ (നെല്ല്). മികച്ച നടന്‍ - നിലമ്പൂര്‍ മണി (ഭക്തകവി പൂന്താനം). മികച്ച നടി - ജയ നൗഷാദ് (നെല്ല്). മികച്ച നാടകകൃത്ത് - രാജന്‍ കിഴക്കനേല (രമണന്‍), ഹാസ്യ നടന്‍ - അപ്പി ഹിപ്പി വിനോദ് (ഇവിടെ അശോകന്‍ ജീവിച്ചിരുന്നു).

ഗായകന്‍ - ഹരികൃഷ്ണന്‍ (ഭക്തകവി പൂന്താനം), ഗായിക - ശുഭ(രമണന്‍), ഗാനരചയിതാവ് - വയലാര്‍ ശരത്ചന്ദ്ര വര്‍മ, സംഗീത സംവിധാനം - എം കെ അര്‍ജുനന്‍, ഉദയന്‍ അഞ്ചല്‍.

നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായി.

കടപ്പാട്: ദേശാഭിമാനി (പ്രസിദ്ധീകരിക്കുന്നത് CC-BY-SA 2.5 IN എന്ന ലൈസന്‍സ് പ്രകാരം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :