മെഡിക്കല്‍ പ്രവേശനം വാഗ്ദാനംചെയ് കോടികള്‍ തട്ടിയെടുത്ത കവിതാ പിള്ളയെ അന്വേഷണസംഘം കൊച്ചിയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ശനിയാഴ്ചയാണ് തിരുനെല്ലിയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെജികെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മറവിലാണ് ആലപ്പുഴ തലവടി സ്വദേശിയായ കവിതാപിള്ള ആറു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയത്.
ചികിത്സയ്‌ക്കെന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ ഇവിടെ താമസിച്ചുവരികയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പരസ്യം ശ്രദ്ധയില്‍പ്പെട്ടവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.