തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 26 മെയ് 2015 (14:54 IST)
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനയുടെ ഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിട്ടത്.
നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കുന്നതിനൊപ്പം വിജിലന്‍സിന്റെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാര്‍കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു.
ഇത്, ആരോപണം നേരിടുന്ന കെ എം മാണിയെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വെളിപ്പെടുത്തിയത്.