നിര്‍ണായക ദിനം: കേരള കോണ്‍ഗ്രസ്, സിപിഐ, സിപി‌എം യോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ജില്ലാ പ്രസിഡന്റുമാരുള്‍പ്പടെയുള്ളവരും സംസ്ഥാനനേതാക്കളും പങ്കെടുക്കുന്ന യോഗമാണ് ഇന്ന് നടക്കുക.

സിപി‌എം, സിപിഐയുടെ വിവിധ യോഗങ്ങളും ഇന്ന് നടക്കും. സോളാര്‍ തട്ടിപ്പിനെതിരെ അനിശ്ചിതകാലനിരാഹാര സമരം തുടരുന്നതിനെപ്പറ്റിയും ഇടതുപക്ഷയോഗങ്ങളില്‍ തീരുമാനമുണ്ടാകും.

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്ന കാര്യം അജണ്ടയിലില്ലെന്ന് നേരത്ത കെ എം മാണി വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി നിരീക്ഷിക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസിന്റെ മുഖമാസികയായ പ്രതിഛായയുടെ പ്രചരണം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. കെഎം മാണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കും.

കെ എം മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും ലീഗിനോടുള്ള നിലപാടല്ല കേരള കോണ്‍ഗ്രസിനോടുള്ളതെന്ന് ഇന്നലെ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദമാണ് കെ എം മാണിയെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും വിശദീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :