വി എസ് തിരിച്ചുവിളിച്ചാല്‍ ഏതുനിമിഷവും പറന്നെത്തുമെന്ന് സുരേഷ്

ഫുജൈറ| WEBDUNIA|
PRO
PRO
വി എസ് അച്യുതാനന്ദന്‍ തിരിച്ചുവിളിച്ചാല്‍ താന്‍ ഏതുനിമിഷവും പോകാന്‍ തയ്യാറാണെന്ന് സഹായിയായിരുന്ന എ സുരേഷ്. ജോലി തേടി യുഎഇയിലെ ഫുജൈറയില്‍ എത്തിയ സുരേഷ് വി എസിനെ വിട്ടുനില്ക്കുന്നതില്‍ വിഷമമുണ്ടെന്നും പറഞ്ഞു.

ഫുജൈറയിലെ ഒരു കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായി അടുത്ത ദിവസം തന്നെ സുരേഷ് ജോലിയില്‍ പ്രവേശിക്കും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് കുട്ടികള്‍ ഉണ്ട്. അവരെ പഠിപ്പിക്കണം. ഭാര്യയുടെ ജോലി പോയി. ജീവിക്കാന്‍ വേറെ നിവര്‍ത്തി ഇല്ല്ലാത്തത് കൊണ്ടാണ് താന്‍ പ്രവാസജീവിതം തെരഞ്ഞെടുത്തതെന്നും സുരേഷ് പറയുന്നു.

വാര്‍ത്തചോര്‍ത്തി നല്‍കി എന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതോടെയാണ് സുരേഷിന് വി എസിനെ പിരിയേണ്ടിവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :