നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കൊല്ലം തുളസി

വരുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രമുഖ നടന്‍ കൊല്ലം തുളസി. ആരോഗ്യകാരണങ്ങളാലാണ് മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അറിയിച്ചിട്ടുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. എന്നാല്‍ മത്

തിരുവനന്തപുരം| rahul balan| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (14:24 IST)
വരുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രമുഖ നടന്‍ കൊല്ലം തുളസി. ആരോഗ്യകാരണങ്ങളാലാണ് മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ അറിയിച്ചിട്ടുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനം പുനപരിശോധിക്കാന്‍ ബി ജെ പി നേതൃത്വം തുളസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ബി ജെ പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഡല്‍ഹിയില്‍ അമിത് ഷാ പ്രഖ്യാപിക്കും. ത്രിപ്പൂണിത്തറയില്‍ പരിഗണിക്കപ്പെടുന്ന ക്രിക്കറ്റ് താരം ശ്രീശാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :