ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: പിണറായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് അവിശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണമുള്ളതിനാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജൂഡിഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഞെട്ടിക്കുതാണെന്നും പിണറായി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അവിശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യുന്ന എഡിജിപി എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തുകയെന്നും അദേഹം ചോദിക്കുന്നു‍. സര്‍ക്കാര്‍ ചീഫ് വിപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധം നിലനിര്‍ത്തിയെന്നും കോടിയേരി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേരെ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചീഫ് വിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും മുന്നറിയിപ്പ് ലഭിച്ച് വൈകാതെ തന്നെ പ്രതി അറസ്റ്റിലായെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭബഹിഷ്കരിക്കുകയായിരുന്നു.

13 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിത നായരെ മുഖ്യമന്ത്രി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലും, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെയും ഓഫീസിലെയും ഫോണുകളിലും എന്നിവയില്‍ നിന്ന് നിരവധി തവണ ബന്ധപ്പെട്ട വിവരമാണ് വിവാദമായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :