നിയമം പാവപ്പെട്ടവര്‍ക്ക് മാത്രം; വൃദ്ധയുടെ കിടപ്പാടം റവന്യൂ ഉദ്യോഗസ്ഥര്‍ തകര്‍ത്തു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസങ്ങള്‍ തള്ളിനീക്കിയൊരു ജീവിതം

നിയമം എന്നത് പാവപ്പെട്ടവര്‍ക്ക് മാത്രം ബാധകമാണെന്ന തരത്തിലാണ് മൂന്നാറിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം. അനധികൃത റിസോര്‍ട്ടുകള്‍ ഉയരുമ്പോഴും ഇതിനെതിരെ യാതൊരുവിധ നിയമ നടപടിയും കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ തയാ

മൂന്നാര്‍, സ്റ്റോപ് മെമോ, ചിന്നക്കനാല്‍ Munnar, Stop Memmo, Chinnakkanal
മൂന്നാര്‍| rahul balan| Last Updated: തിങ്കള്‍, 13 ജൂണ്‍ 2016 (18:03 IST)
നിയമം എന്നത് പാവപ്പെട്ടവര്‍ക്ക് മാത്രം ബാധകമാണെന്ന തരത്തിലാണ് മൂന്നാറിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം. അനധികൃത റിസോര്‍ട്ടുകള്‍ ഉയരുമ്പോഴും ഇതിനെതിരെ യാതൊരുവിധ നിയമ നടപടിയും കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. എന്നാല്‍ ഇവിടെയുള്ള പാവങ്ങളോട് ഉദ്യോഗസ്ഥര്‍ കാണിക്കുന്നത് കൊടും ക്രൂരതയാണ്. സ്റ്റോപ് മെമോ അവഗണിച്ച് വന്‍കിട റിസോര്‍ട്ട് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്ന ചിന്നക്കനാലില്‍ വിധവയായ വൃദ്ധയുടെ കിടപ്പാടം തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആത്മാര്‍ത്ഥത കാണിച്ചത്. കിടക്കാന്‍ ഒരു കൂരപോലുമില്ലാത്ത ഈ വൃദ്ധ ആഴ്ചകളോളമായി തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തമസിക്കുന്നത്.

ചിന്നക്കനാല്‍ വിളക്ക് സ്വദേശി മേരി (56) യുടെ വീടാണ് പട്ടയമില്ലെന്ന കാരണം പറഞ്ഞ് റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു മാറ്റിയത്. മേരിയുടെ വീടിനടുത്തുള്ള കയ്യേറ്റ ഭൂമിയിലെ കെട്ടിടം ഒഴിപ്പിക്കാതെയാണ് മേരിയോട് ക്രൂരത കാണിച്ചത്.

കൃഷിയിലൂടെയാണ് മേരി വരുമാനം കണ്ടെത്തിയിരുന്നത്. എന്നാല്‍ റവന്യു അധികൃതര്‍ കൃഷിയും നശിപ്പിച്ചതോടെ ആകെയുള്ള വരുമാന മാര്‍ഗവും ഇല്ലാതായി. തൊട്ടടുത്തുള്ള വീട്ടുകാരുടെ സഹായമാണ് മേരിയുടെ ഏക ആശ്രയം.

ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട്: റിപ്പോര്‍ട്ടര്‍ ചാനല്‍

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :