ആറാം ക്ലാസുകാരിക്കു പീഡനം: നാല്‍പ്പത്തിയേഴുകാരന്‍ അറസ്റ്റില്‍

മൂന്നാര്| Sajith| Last Modified ശനി, 16 ജനുവരി 2016 (10:29 IST)
ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിനോട് അനുബന്ധിച്ച് നാല്‍പ്പത്തിയേഴുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കെ ഡി എ ച്ച്പി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശി മുനിസ്വാമി എന്ന കറുപ്പുസ്വാമിയാണു പൊലീസ് പിടിയിലായത്.

ഇയാളുടെ ഓട്ടോയിലായിരുന്നു കുട്ടി ഇടയ്ക്ക് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. കുട്ടിയുമായുണ്ടായ അടുപ്പം മുതലെടുത്തായിരുന്നു ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകരാണു കൌണ്‍സിലിംഗിലൂടെ വിവരം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അടിമാലി സി ഐ സജിമോന്‍ മര്‍ക്കോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :