മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
വൈക്കം|
WEBDUNIA|
PRO
PRO
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. ഉദയനാപുരം പഞ്ചായത്ത് വലിയനാഗംപൂഴി വീട്ടില്‍ അനില്‍കുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ അഹല്യയെയാണ്(8) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജോലിക്ക് പോയ കുട്ടിയുടെ അമ്മ ഊണുകഴിക്കാനായി എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
അമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വൈക്കം ആശ്രമം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു.