നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ചു; സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ചു

കൊച്ചി| സജിത്ത്| Last Updated: വ്യാഴം, 27 ജൂലൈ 2017 (17:28 IST)
സിനിമയില്‍ നായികാ വേഷം വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ദന്ത ഡോക്ടറായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലയാളത്തിലെ ഒരു യുവതാരം നായകനാകുന്ന ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയില്‍ നിന്ന് 33 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയിൽ നായികാ വേഷം ലഭിക്കുന്നതിനായി മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകൾ നടത്തുന്നതിനും മറ്റുമായാണു യുവതിയിൽനിന്ന് ഇയാൾ പണം ഈടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :