നാടകസംഘ ബസ് മറിഞ്ഞ് ഒരു മരണം

WEBDUNIA|
മോഹന്‍‌ലാലിന്റെയും മുകേഷിന്റെയും ഉടമസ്ഥതയിലുള്ള ഛായാമുഖി നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് ഒരു നടന്‍ മരിച്ചു. ഛായാമുഖി നാടകസംഗത്തിന്റെ വോള്‍‌വോ ബസാണ് അപകടത്തില്‍ പെട്ടത്. ബം‌ഗളൂരില്‍ നാടകം അവതരിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു നാടകസംഘം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ചാണ്‌ അപകടം നടന്നത്‌.

ഒരു ലോറിക്ക് സൈഡുകൊടുക്കുന്നതിനിടയിലാണ് നാടകസംഘത്തിന്റെ വോള്‍‌വോബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വോള്‍‌വോ ബസിന് തൊട്ടുപിന്നാലെ മജീഷ്യന്‍ മുതുകാടിന്റെ സംഘം സഞ്ചരിച്ചിരുന്ന ബസും ഉണ്ടായിരുന്നു. ഇവരാണ്‌ രക്ഷാപ്രവപര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

നാടകനടന്‍ തൃശ്ശൂര്‍ സ്വദേശിയായ രഞ്ജിത്താണ് (38 വയസ്) മരിച്ചത്. കഥകളി നടന്‍ കൂടിയായ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ നാലുപേരെ സേലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാടകസംഗത്തിന് നേതൃത്വം കൊടുക്കുന്ന ലാലും മുകേഷും സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :