മുകേഷ് പ്രധാനമന്ത്രിയെ കണ്ടു

PROPRO
ശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിന് പകരം മുകേഷ് അംബാനിയുടെ നേതൃത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനെതിരായ നീക്കത്തിന് അമര്‍ സിങ്ങ് സര്‍ക്കാരിന്‍റെ സഹായം തേടുന്ന എന്നായിരുന്നു ആരോപണം. അമര്‍ സിങ്ങിന്‍റെ സുഹൃത്തായ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ എംടി‌എന്നിനെ ഏറ്റെടുക്കാന്‍ നടത്തുന്ന നീകങ്ങളെ മുകേഷ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ കേന്ദ്രത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ മുകേഷിന്‍റെ കമ്പനിക്ക് എതിരായ നിലപാടുകളുമായി അമര്‍സിങ്ങ് രംഗത്ത് എത്തുകയായിരുന്നു. ഇന്ധന വില വര്‍ദ്ധനവിന്‍റെ ഭാഗമായി മുകേഷിന്‍റെ പെട്രോളിയം കമ്പനിക്ക് ലഭിച്ച അധിക ലാഭത്തിന് മേല്‍ നികുതി ഈടാക്കണമെന്ന് അമര്‍സിങ്ങ് ആവശ്യപ്പെട്ടതും വന്‍ ചര്‍ച്ചാ വിഷയമായി.

ന്യൂഡല്‍ഹി| WEBDUNIA|
കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെതിരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ്ങ് നിക്കം നടത്തുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി.

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായി മാറിയ കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെ വി
ഈ സാഹചര്യത്തിലാണ് മുകേഷ് അംബാനി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. യുപി‌എ അധ്യക്ഷ സോണിയാ ഗാന്ധിയെയും മുകേഷ് അംബാനി സന്ദര്‍ശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :