നമ്മുടെ തലച്ചോര്‍ ചങ്ങനശേരിയിലല്ല: വെള്ളാപ്പള്ളി

തൊടുപുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
എസ്‌എന്‍ഡിപി യോഗം കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയുള്ളൂവെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. ഇതു സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ തലച്ചോര്‍ ചങ്ങനാശേരിയിലല്ല ഇരിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്‌എന്‍ഡിപിയെയും എന്‍എസ്‌എസിനെയും തമ്മില്‍ തെറ്റിക്കാനുള്ള ചിലരുടെ മനസിലിരിപ്പു നടക്കില്ല. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും തമ്മില്‍ മിണ്ടിയാല്‍ സൂനാമിയുണ്ടാകുമെന്നാണു പ്രചാരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സംഘടിത മതവിഭാഗങ്ങള്‍ അര്‍ഹതപ്പെട്ട ആനുകൂല്യവും അതിനപ്പുറവും കൊണ്ടു പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്‍ സംഘടിപ്പിച്ച തൊഴില്‍ദാനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :