ദേശീയഗെയിംസിനെത്തിയ താരം അന്തരിച്ചു

തിരുവനന്തപുരം| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (13:40 IST)
ദേശീയഗെയിംസില്‍ പങ്കെടുക്കുന്നതിനായി എത്തിയ നെറ്റ്‌ബോള്‍ താരം അന്തരിച്ചു. മഹാരാഷ്‌ട്രയുടെ നെറ്റ്‌ബോള്‍ താരം മയൂരേഷ് പവാര്‍ ആണ് മരിച്ചത്. 21 വയസ്സ് ആയിരുന്നു. മരണം ആശുപത്രിയില്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ശംഖുമുഖത്ത് പരിശീലനം നടത്തുന്നതിനിടെയായിരുന്നു മരണം. ഇന്നു വൈകുന്നേരം മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് മരണം മയൂരേഷിനെ തേടിയെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :