ദേശാഭിമാനിയുടെ ഭൂമിയിടപാട്: വിഎസ് പിബിക്ക് പരാതി നല്‍കി
തിരുവനന്തപുരം|
WEBDUNIA|
PRO
തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് പരാതി നല്‍കി.
പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് കളങ്കിത വ്യക്തിക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍ വി എസ് ആരോപിച്ചിട്ടുണ്ടത്രെ. പാര്‍ട്ടി അറിയാതെ നടത്തിയ വില്‍പ്പനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലെ ബിജെപി വിമതരുടെ സംഘടനയായ നമോ വിചാരുമായി ധാരണയുണ്ടാക്കിയതും തെറ്റാണെന്ന് വിഎസ് പറഞ്ഞു. ഇക്കാര്യവും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഎസ് നല്‍കിയ കത്തിലുണ്ടത്രെ.
തിരുവനന്തപുരം മാഞ്ഞാലിക്കുളത്ത് ദേശാഭിമാനിയുടെ ഉടമസ്ഥതയിലുള്ള 32 സെന്റ് ഭൂമി മൂന്ന് കോടി 30 ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. വി.എം. രാധാകൃഷ്ണന്റെ ബിനാമിക്കാണ് ഭൂമി വിറ്റതെന്ന് ആരോപണം ഉയര്‍ന്നത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
ഈ മാസം 21, 22 തീയികളില്‍ ചേരുന്ന പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം വി. എസിന്റെ പരാതി പരിഗണിക്കുന്നമെന്നാണ് കരുതുന്നത്.