ദിവാകരനെ മത്സരിപ്പിക്കില്ലെന്ന് കൊല്ലം സിപിഐ സെക്രട്ടേറിയറ്റ്
കൊല്ലം|
WEBDUNIA|
Last Modified ഞായര്‍, 13 മാര്‍ച്ച് 2011 (16:27 IST)
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭക്ഷ്യമന്ത്രി സി ദിവാകരനെ മത്സരിപ്പിക്കാനാവില്ലെന്ന് സി പി ഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ്. ജില്ലയില്‍ നാലുസീറ്റ് മാത്രം സി പി ഐക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
ദിവാകരന് പകരം ആര് രാമചന്ദ്രനെ കൊല്ലത്ത് മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇടതുമുന്നണിയുടെ കൊല്ലം ജില്ലാ കണ്‍വീനര്‍ ആണ് രാമചന്ദ്രന്. ഇദ്ദേഹം നിലവില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള എം എല്‍ എയാണ്.
അതേസമയം, പത്തനാപുരം സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്തതിലും ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ചാത്തന്നൂരില്‍ എന്‍ അനിരുദ്ധന് ഒരു അവസരം കൂടി നല്‍കണമെന്നും ശുപാര്‍ശ ചെയ്തു.