കേരളത്തെ പിടിച്ചുകുലുക്കിയ ബോട്ടുദുരന്തം നടന്ന തേക്കടി മണക്കവലയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങളുമായി സിനിമാ പ്രവര്‍ത്തകരും. ദിലീപ്, ഇന്നസെന്‍റ്, സംവിധായകന്‍ കമല്‍ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തനം നടത്തുകയാണ്.
‘ആഗതന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കമ്പത്ത് നടന്നുവരവേയാണ് ഇടുക്കിയിലെ ബോട്ടപകടത്തിന്‍റെ വിവരം അറിയുന്നത്. ഉടന്‍ തന്നെ ചിത്രീകരണം നിര്‍ത്തിയാണ് സിനിമാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചത്. ജനറേറ്ററുകളും ഷൂട്ടിംഗിനുപയോഗിക്കുന്ന വിവിധതരം ലൈറ്റുകളും ഷൂട്ടിംഗ് സംഘം അപകടസ്ഥലത്ത് എത്തിച്ചു.
അപകടം നടന്ന മണക്കവല എന്ന സ്ഥലത്ത് വൈദ്യുതി സൌകര്യം ഇല്ലാത്തതിനാല്‍ ഷൂട്ടിംഗ് സംഘത്തിന്‍റെ ലൈറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപകാരപ്രദമായി.