എച്ച്ഐവി: മഹാരാഷ്ട്ര പ്രത്യേക ക്രമീകരണത്തിന്

ലാത്തൂര്‍| WEBDUNIA| Last Modified തിങ്കള്‍, 13 ജൂലൈ 2009 (13:08 IST)
ലാത്തൂരില്‍ എച്ച്‌ഐവി ബാധിച്ച കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ സ്കൂളിലേക്ക് മറ്റ് വിദ്യാര്‍ത്ഥികളെ വിടാന്‍ രക്ഷകര്‍ത്താക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക ക്രമീകരണം നടത്തുമെന്ന് മന്ത്രി ദിലീപ് ദേശ്മുഖ് ഞായറാഴ്ച പറഞ്ഞു.

എച്ച്‌ഐവി ബാധിച്ച 10 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനെ തുടര്‍ന്ന് ഇസെഡ്പി സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ വിസമ്മതിക്കുകയായിരുന്നു. മൊത്തമുള്ള 240 കുട്ടികളില്‍ 148 കുട്ടികളുടെ രക്ഷകര്‍ത്താക്കളും എച്ച്‌ഐവി ബാധിച്ച കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനെ എതിര്‍ത്തു.

ദേശ്മുഖ് ഗ്രാമവാസികളെ സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ കുട്ടികള്‍ക്കും എയിഡ്സ് പകരും എന്ന ഭയത്താലാണ് ഗ്രാമവാസികള്‍ കുട്ടികളെ സ്കൂളില്‍ വിടാന്‍ വിസമ്മതിക്കുന്നത്. അതിനാല്‍, അവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് ഉചിതമായിരിക്കില്ല എന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണാനാണ് ശ്രമമെന്നും മന്ത്രി സന്ദര്‍ശനത്തിനു ശേഷം പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി രാധാകൃഷ്ണ വിഖേല്‍ പാട്ടീല്‍ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :