ദമ്പതികള്‍ ചേര്‍ന്ന് മധ്യവയസ്കയുടെ നഗ്നചിത്രമെടുത്തെന്ന് പരാതി

കോട്ടയം| WEBDUNIA| Last Modified ചൊവ്വ, 19 ഫെബ്രുവരി 2013 (13:28 IST)
PRO
PRO
ദമ്പതികള്‍ ചേര്‍ന്ന് മധ്യവയസ്കയെ പീഡിപ്പിച്ച്‌ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു പരാതി. ഏറ്റുമാനൂര്‍ കാവുംഭാഗം സ്വദേശിനിയാണു പരാതിക്കാരി. ഏറ്റുമാനൂര്‍ പൊലീസിലാണ് ഇവര്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല്‌ സ്വദേശികളായ സജിത്ത്‌-മിനി ദമ്പതികള്‍ക്കെതിരേ കേസെടുത്തു. പരാതിക്കാരിയായ സ്ത്രീ മൂന്നുമാസം മുമ്പ്‌ ചക്കരക്കല്ലില്‍ ഹോം നഴ്സായി ജോലിചെയ്യവെയാണ്‌ സംഭവം.

സജിത്ത്‌ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും ഭാര്യ മൊബൈല്‍ ക്യാമറയില്‍ രംഗം പകര്‍ത്തുകയുമായിരുന്നു. കേസ്‌ ചക്കരക്കല്ല്‌ സ്റ്റേഷനിലേക്ക്‌ റഫര്‍ ചെയ്യുമെന്ന്‌ ഏറ്റുമാനൂര്‍ എസ്‌ ഐ മോഹന്‍ദാസ്‌ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :