തെറ്റയിലിന്റെ സെക്സ് വീഡിയോ യൂ ട്യൂബിലും വന്‍ ഹിറ്റ്

കൊച്ചി| WEBDUNIA|
WD
ജോസ് തെറ്റയിലിന്റെ വിവാദ സെക്സ് ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ വന്‍ ഹിറ്റായി. ഒരു ദിവസം കൊണ്ട് മുക്കാല്‍ ലക്ഷം പേരാണ് മുന്‍ മന്ത്രിയുടെ സെക്സ് ദൃശ്യങ്ങള്‍ കണ്ടത്.

ജോസ് തെറ്റയില്‍ സ്കാന്‍ഡല്‍ എന്ന തലക്കെട്ടോടുകൂടിയാണ് യൂ ട്യൂബില്‍ പ്രചരിക്കുന്നത്. വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് യൂ ട്യൂബിലും പ്രചരിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്ന നിബന്ധനയോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ഒരു മിനിറ്റ് മുതല്‍ നാലു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആലുവ മഞ്ഞപ്ര സ്വദേശിനിയുമായിട്ടുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി തന്നെയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ജോസ് തെറ്റയില്‍ മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് ദീര്‍ഘകാലം തന്നെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇതിന് തെളിവായിട്ടാണ് യുവതി ഈ വീഡിയോ ദ്രശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതിപ്പെടുകയും ആലുവ പൊലീസ് തെറ്റയിലിനെതിരെ കേസ് എടുക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ക്ക് കീഴെ വന്നിട്ടുള്ള കമന്റുകളാണ് ഏറെ രസമുണര്‍ത്തുന്നത്. എന്തായാലും വരും ദിവസങ്ങളിലും മുന്‍ മന്ത്രിയുടെ ലീലാ വിലാസങ്ങള്‍ വന്‍ ഹിറ്റാകുമെന്നത് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :