ട്രാഫിക് പരിശോധന വീഡിയോയില്‍ പകര്‍ത്തും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൊലീസ് നടത്തുന്ന ട്രാഫിക് പരിശോധനകള്‍ ഇനിമുതല്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കുന്നത്, പിഴ ഈടാക്കുന്നത് തുടങ്ങി പരിശോധനയുമായി ബന്ധപ്പെട്ട് നടത്തുന്ന നടപടികളെല്ലാം വീഡിയോയില്‍ പകര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തണം.

സാധാരണനിലയില്‍ ഈ വീഡിയോ റെക്കോര്‍ഡിംഗുകള്‍ ഒരുമാസം വരെ സൂക്ഷിക്കണം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമോ അടിയന്തിര സാഹചര്യങ്ങളിലോ പരിശോധനകള്‍ നടത്തേണ്ടിവന്നാല്‍ അവ നിശ്ചയമായും സുതാര്യമായിരിക്കണമെന്നും ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡ്യൂട്ടിയുടെ ഭാഗമായി പൊലീസ് ഇപ്പോള്‍ നടത്തുന്ന വാഹന പരിശോധനകള്‍ സംബന്ധിച്ച് ചിലപ്പോഴെങ്കിലും പരാതികള്‍ ഉണ്ടാകാറുണ്ട്. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാത്തവരെ പൊലീസ് വേട്ടയാടുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :