തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ മദനിയുടെ ആഹ്വാനം
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ പിഡിപി തീരുമാനം. ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പിഡിപി സംസ്ഥാന സമിതി യോഗം ആരെ പിന്തുണക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മദനിക്കു വിട്ടിരുന്നു. തുടര്‍ന്നാണ് മദനി നിലപാട് അറിയിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയത്.
തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത മദനി മനസാക്ഷി വോട്ട് ചെയ്യുമ്പോള്‍ തന്റെ മോചനത്തിനായി മുന്നണികള്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിക്കണമെന്നും പിഡിപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഫാസിസത്തിനെതിരേ കൂട്ടായ്മ രൂപപ്പെടണമെന്നും മതേതര പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്നും മദനി ആവശ്യപ്പെട്ടു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ പിഡിപി തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയില്‍ ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് വോട്ട് പതിച്ചുനല്‍കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മദനി അറിയിച്ചു. നേരത്തെ മദനിയുടെ ജാമ്യ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മദനിക്ക് ചികിത്സ നല്‍കാനാണ് കര്‍ണ്ണാടക സര്‍ക്കാരിനോട് വിധിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണം എന്ന കാര്യത്തില്‍ സുപ്രീം കോടതി മദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം തീരുമാനിക്കാമെന്നായിരുന്നു പിഡിപിയുടെ നിലപാട്.