തൃശൂര്‍|
WEBDUNIA|
Last Modified ബുധന്‍, 2 ഒക്‌ടോബര്‍ 2013 (14:02 IST)
PRO
നഗരത്തിലെ ഹൈറോഡില്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള പള്ളിക്കുളം റോഡില്‍ വന്‍ അഗ്നിബാധ.
രണ്ടുദിവസംമുമ്പ് ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം. പറപ്പൂര്‍ സ്വദേശി രാഘവന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ഒരുമണിക്കൂറിലേറെ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം പ്രവര്‍ത്തിച്ചതിനുശേഷമാണ് തീയണച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു