തീവണ്ടി പാളം തെറ്റി: ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍| WEBDUNIA|
PRO
തൃശൂര്‍ ജില്ലയിലെ പുതുക്കാടില്‍ ചരക്കുതീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകളുടെ യാത്രാസമയം റദ്ദാക്കുകയും ചെയ്തു. എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (ഇരുഭാഗത്തേക്കും), എറണാകുളം-ബാംഗൂര്‍ ഇന്‍റര്‍സിറ്റി, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (ഇരുഭാഗത്തേക്കും), എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (ഇരുഭാഗത്തേക്കും), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (ഇരുഭാഗത്തേക്കും).

അതേസമയം തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്‌ എക്സ്പ്രസ്‌, തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസ്‌ എന്നിവ എറണാകുളത്തും മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ്‌ ഷൊര്‍ണൂരിലും യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം - കോഴിക്കോട്‌ ജനശതാബ്ദി എക്സ്പ്രസ്‌ എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. യശ്വന്ത് പൂര്‍-കൊച്ചുവേളി എക്സ്പ്രസ്‌ കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും

ചില ട്രെയിനുകള്‍ ഇന്ന് വളരെ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. തിരുവനന്തപുരം-കുര്‍ള എക്സ്പ്രസ്‌ 12 മണിക്കും തിരുവനന്തപുരം-ഡല്‍ഹി കേരള എക്സ്പ്രസ്‌ 1.15ന്‌ തിരുവനന്തപുരത്ത്‌ നിന്നും പുറപ്പെടും. തിരുവനന്തപുരം-ഹൈദരാബാദ്‌ എക്സ്പ്രസ്‌ 1.30നും എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസ്‌ 3.30നും പുറപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :