തിരുവല്ലയില്‍ സ്വകാര്യ ബസ്സുകള്‍ ഇന്ന് പണിമുടക്കും
തിരുവല്ല|
WEBDUNIA|
PRO
ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ സാമൂഹ്യവിരുദ്ധര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയിലെ സ്വകാര്യ ബസ്സുകള്‍ ഇന്ന് പണിമുടക്കും.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ഒന്‍പത് ബസ്സുകളുടെ ചില്ലാണ് അജ്ഞാതര്‍ തല്ലിത്തകര്‍ത്തത്. വ്യാഴാഴ്ച വെളുപ്പിന് ഒരു മണിക്കുശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ് ആഘോഷം കാരണം രാത്രി 12 മണിവരെ നഗരത്തില്‍ ജനങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
ക്രിസ്മസ് ദിനമായതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാരോ കാവല്‍ക്കാരോ ഉണ്ടായിരുന്നില്ല. കാലത്ത് തൊഴിലാളികള്‍ സ്റ്റാന്‍ഡില്‍ വന്നപ്പോഴാണ് ബസ്സുകള്‍ തകര്‍ത്ത വിവരം അറിയുന്നത്.