തല്‍കാലം പുതിയ മന്ത്രിയില്ല: തങ്കച്ചന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരള കോണ്‍ഗ്രസ് ബി വിഭാഗം മന്ത്രിയായിരുന്ന കെ ബി ഗണേശ് കുമാര്‍ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രിയെ തത്കാലം നിയമിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.

തിങ്കളാഴ്ച വൈകിട്ട് നടന്ന യുഡിഎഫ് യോഗത്തിനു ശേഷം തങ്കച്ചന്‍ അറിയിച്ചതാണിക്കാര്യം. പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തുകയോ മന്ത്രിസഭാ പുന:സംഘടനയോ പരിഗണനയില്‍ ഇല്ലെന്നാണ്‌ തങ്കച്ചന്‍ പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ ഒഴിവുള്ള മന്ത്രിയുടെ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിവും സമയവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :