തന്നെയും മന്ത്രിമാരെയും ചേര്‍ത്തുള്ള ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തെറ്റെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം| WEBDUNIA|
PRO
തന്നെയും മന്ത്രിമാരെയും ചേര്‍ത്തുള്ള ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തെറ്റെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട്. എല്ലാംകാത്തിരുന്നു കാണാമെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചിലരെക്കുറിച്ച് പരാതിയുണ്ടെന്ന് സരിത സിജെ‌എം കോടതിയില്‍ അറിയിച്ചു. പരാതി എഴുതിവാങ്ങുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

സരിതയുടേയും മന്ത്രിമാരുടേയും വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നെന്നും ഇതു തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍‍ ഇന്നലെ പറഞ്ഞിരുന്നു. ബിജുവില്‍ നിന്നും രേഖാമൂലം അനുവാദം ലഭിച്ചാല്‍ താന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അഡ്വ ജേക്കബ് മാത്യൂ പറഞ്ഞു.

മന്ത്രിമാരായ കെ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍, മുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ എന്നിവരുടെയുള്‍പ്പടെയുള്ള ഉന്നതരുടെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് അഭിഭാഷകന്‍ വെളിപ്പെടുത്തിയത്.’

സരിത കോടതിയില്‍ വെളിപ്പെടുത്തിയത് മൂന്ന് മന്ത്രിമാരുടെ പേരുകളാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണനാണ് രംഗത്തെത്തിയത്.അതേസമയം ലൈംഗീക ചൂഷണം നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും സരിത മുമ്പും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :