തച്ചങ്കരിയ്‌ക്കെതിരേ അന്വേഷണം വേണമെന്ന് ഡിജിപിയുടെ കത്ത്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
തുടര്‍ച്ചയായി ചട്ടലംഘനം നടത്തുന്ന സാഹചര്യത്തില്‍ ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഡിജിപിയുടെ കത്ത്. കേന്ദ്ര നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ നേരിടുന്ന തച്ചങ്കരിക്കെതിരേ കഴിഞ്ഞ മാസമായിരുന്നു ചീഫ് സെക്രട്ടറി ഭരത ഭൂഷന് ഡിജിപി കെഎസ് ബാലസുബ്രഹ്‌മണ്യം കത്ത് നല്‍കിയത്. തച്ചങ്കരി നിരന്തരമായി ചട്ട ലംഘനം നടത്തുന്നതായിട്ടാണ് കത്തില്‍ വ്യക്‌തമാക്കിയിട്ടുള്ളത്. ഉദ്യോഗസ്‌ഥന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമല്ലെങ്കില്‍ തിരിച്ചുവിടാനാണ് ചട്ടം.
ലോക്കപ്പ് മര്‍ദ്ദനം, അനധികൃത വിദേശയാത്ര തുടങ്ങി സര്‍വീസില്‍ അനേകം അന്വേഷണങ്ങളും അച്ചടക്ക നടപടികളും നേരിട്ടിട്ടുള്ളയാളാണ് തച്ചങ്കരി.