ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജൂലൈ 30 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു. വ്യാഴാഴ്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം വേണ്ടെന്നുവച്ചത്. ഇതോടെ ഏതാനും ദിവസങ്ങളായി തുടരുന്ന ചര്‍ച്ച ഫലം കണ്ടു.

ഡോക്ടര്‍മാരുടെ 76 ശതമാനം പ്രത്യേക ബത്ത ശമ്പളത്തില്‍ ലയിപ്പിക്കാന്‍ ധാരണയായി. ഇതിന് 2009 ജൂലായ് മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ പേ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നതായിരുന്നു ഡോക്ടര്‍മാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പൂര്‍ണമായും അഗീകരിച്ചില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :