ഡിജിപി സംസാരിച്ചത് സിപി‌എം വക്താവിനെ പോലെയെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സിപി‌എം വക്താവിനെ പോലെയാണ് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് സംസാരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രസ്താവന തികച്ചും ദൌര്‍ഭാഗ്യകരമാണ്. പാര്‍ട്ടിയുടെ അതൃപ്തി ആഭ്യന്തര വകുപ്പ് മന്തിയെ അറിയിച്ചതായും പറഞ്ഞു.

അതേ സമയം വിവാദമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറ്റേതെങ്കിലും വകുപ്പ് കൊടുക്കുന്നതാണ് നല്ലത്. അദ്ദേഹം മിടുക്കനാണ്. പക്ഷേ ഇപ്പോള്‍ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി പോലെയാണ്. അദ്ദേഹം വകുപ്പ് സ്വമേധയാ മുഖ്യമന്ത്രിക്ക് കൈമാറുന്നതാകും നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :