തൃശൂര്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തി ലോക്കോപൈലറ്റ് സ്ഥലം വിട്ടു. മുംബൈ- ട്രിവാന്‍ഡ്രം എക്സ്പ്രസാണ് വഴിയില്‍ നിര്‍ത്തിയിട്ടത്. ലോക്കോപൈലറ്റിന്റെ അനാസ്ഥയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി.
ഉച്ചയ്ക്ക് 12 നും ഒന്ന് മണിയ്ക്കും ഇടയില്‍ വള്ളത്തോള്‍ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് വണ്ടിയോടാത്ത ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം ലോക്കോപൈലറ്റ് ഇറങ്ങിപ്പോയത്.
ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എഞ്ചിന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.