ടിവി കാണാന്‍ എത്തിയ ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍

കോട്ടയം| WEBDUNIA|
എട്ടു വയസുകാരിയായ ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മദ്ധ്യവയസ്കന്‍ അറസ്റ്റിലായി. പാലാ മീനച്ചില്‍ കുരീക്കാട് നിവാസി വിശ്വംഭരന്‍ എന്നയാളെയാണ്‌ പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയും അഞ്ചു വയസുള്ള സഹോദരനും ടിവി കാണാന്‍ എത്തിയപ്പോള്‍ മറ്റു സ്ഥിരം പരിപാടികള്‍ക്കിടയില്‍ നീലച്ചിത്രം കാണിക്കുകയും കുട്ടിയെ അപമാനികുകയും ചെയ്തു എന്നാണു പൊലീസ് പറയുന്നത്. ഈ കാര്യം സ്കൂളിലെ കൂട്ടുകാരെ അറിയിക്കുകയാണുണ്ടായത്. ഇത് അദ്ധ്യാപകരും തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും അറിഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.

പാലാ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ വീട്ടില്‍ നിന്ന് നീല സി.ഡികളും അശ്ലീല പുസ്തകങ്ങളും പിടിച്ചെടുത്തതായി പൊലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :