ടിപി വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി കോടതിയിലേക്ക്
കോഴിക്കോട്|
WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ആര്‍എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ടി പിയുടെ ഭാര്യ കെകെ രമ അറിയിച്ചു. ആര്‍എംപി നിയമോപദേശം തേടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
2009ല്‍ ടിപിയ്ക്ക് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആര്‍ എം പി ആവശ്യപ്പെടുന്നു. ഇക്കാര്യം പലതവണ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനാലാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ടിപി വധത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയില്ലെന്ന് പറഞ്ഞ രമ കേസില്‍ സിപിഎം നേതാക്കള്‍ സാക്ഷികളായതില്‍ സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവരെ കൂറുമാറും എന്ന് അറിഞ്ഞിട്ടും സാക്ഷികളാക്കിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.
ടിപി വധിക്കപ്പെട്ടിട്ട് കഴിഞ്ഞ ശനിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയായി.