ടിപി വധം: 20 പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ടു. സിപി‌എം കണ്ണൂര്‍ സെക്രട്ടറിയേറ്റംഗം കാരായി രാജനടക്കമുള്ള 20 പ്രതികളെയാണ് വെറുതെ വിട്ടത്. കേസില്‍ ഇരുപത്തിയാറാം പ്രതിയാണ് കാരായി രാജന്‍. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, ഒഞ്ചിയം ഏരിയാ സെക്രട്ടറി പിഎം ദയാനന്റെ സഹോദരന്‍ പിഎം ഷാജി തുടങ്ങിയവരും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു.

ടിപി വധക്കേസില്‍ മതിയായ സാക്ഷിമൊഴികളോ സാഹചര്യ തെളിവുകളുമില്ലാത്ത 24 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന വാദത്തിന്റെ വിധിയാണ് കോടതി പ്രഖ്യാപിച്ചത്. തെളിവുകളില്ലാത്ത 24 പേരില്‍ 16 പേര്‍ക്കെതിരെ ഒരു തെളിവുകളുമില്ല, എട്ട് പേര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികള്‍ മാത്രമേ ഉള്ളുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്.

എന്നാല്‍ ആറുപേര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികള്‍, സാക്ഷി മൊഴികള്‍, ഫോണ്‍ വിവരങ്ങള്‍, മഹസറുകള്‍ എന്നിവ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൂടാതെ പത്ത് പേര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഉണ്ടെന്നും സാക്ഷികള്‍ കൂറുമാറിയത് കൊണ്ട് മാത്രം പ്രതികളെ വെറുതെ വിടരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :