ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന് മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ എട്ട് സാക്ഷികളെക്കൂടി വിസ്തരിക്കണം

കോഴിക്കോട്:| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന് മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ എട്ട് സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍. നാല് ഫോറന്‍സിക് ഉദ്യോഗസ്ഥരെ കൂടി വിസ്തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ടിപി വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകാറായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മൂന്നു മജിസ്‌ട്രേറ്റുമാരാണ് പ്രോസിക്യൂഷന്‍ വിസ്തരിക്കാന്‍ അനുമതി തേടിയ മൂന്നു പേര്‍.

വടകര, നാദാപുരം, പയ്യോളി കോടതികളിലെ മജിസ്‌ട്രേറ്റുമാരാണിവര്‍. ഇവര്‍ക്ക് പുറമേ നാല് ഫോറന്‍സിക് വിദഗ്ധരെയും തലശ്ശേരി ആര്‍ടിഒയെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.ഈ അപേക്ഷ കോടതി ജൂണ്‍ അഞ്ചിന് പരിഗണിക്കും.

നേരത്തെ വിസ്തരിക്കാതെ ഒഴിവാക്കിയ നാലു സാക്ഷികളെ വിസ്തരിക്കാനും പ്രോസിക്യൂഷന്‍ അനുമതി തേടിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്‍ഷിത് നാരായണന്‍, സുബിന്‍ എന്നീ സാക്ഷികളെയും സിനോജ്, സജീന്ദ്രന്‍ എന്നിവരെയുമാണ് വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :