ടി പി വധക്കേസ് പ്രതികളുടെ ചട്ടലംഘനം: കോഴിക്കോട് ജില്ലാ ജയിലില്‍ പരിശോധന

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ ചട്ടങ്ങള്‍ ലംഘിച്ച് സുഖജീവിതം നയിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ പരിശോധന. നാലു പ്രതികളുടെ കൈവശം ഐഫോണുകള്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

എന്നാല്‍ പരിശോധന ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും ഇവ കണ്ടെത്താന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആപ്പിള്‍ ഐഫോണുകളാണ് നാലു പ്രതികള്‍ ഉപയോഗിക്കുന്നതെന്നും ഇവയ്ക്ക് രണ്ടു ലക്ഷത്തോളം രൂപ വില വരുന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്.

ടി.പി വധക്കേസിലെ ഏഴംഗ കൊലയാളി സംഘവും ഗൂഡാലോചന കേസില്‍ പ്രതിയായ സിപിഎം നേതാവ് പി മോഹനനും ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ തടവുകാരായി കഴിയുന്നത് കോഴിക്കോട് ജില്ലാ ജയിലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :