ടി പി ചന്ദ്രശേഖരന്‍ ധീരനായ നേതാവ്: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സിപി‌എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ പുകഴ്ത്തി വി എസ് രംഗത്തെത്തി. ടി പി ധീരനായ നേതാവാണെന്ന് വി എസ് പറഞ്ഞു. ടിപിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് വിഎസിന്റെ പരാമര്‍ശം.

വലത് അവസരവാദത്തിനെതിരെ പോരാടിയ നേതാവാണ് ടിപി. കമ്മ്യൂണിസ്റ്റ് നയങ്ങള്‍ക്ക് വേണ്ടി പോരാടിയ പോരാളി ആണ് ടിപി എന്നും അദ്ദേഹം പറഞ്ഞു.

ടി പി കേസിലെ പ്രതികളുടെ ദേശവിരുദ്ധബന്ധം അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ടിപി കേസിലെ പ്രതികളെ സന്ദര്‍ശിച്ചത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടിപി വധക്കേസിലെ വിധി വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിഎസിന്റെ ഈ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :