ടാങ്കര്‍ തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 3 മാര്‍ച്ച് 2014 (12:03 IST)
PRO
സംസ്ഥാനത്തെ പെട്രോളിയം ടാങ്കര്‍ തൊഴിലാളികള്‍ ഇന്ന് 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുന്നു.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വിവിധ പരിശോധനകള്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഓള്‍ കേരള പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സൂചനാ സമരം തുടങ്ങിയത്.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലേക്കുള്ള ഇന്ധന ലഭ്യത തടസപ്പെടുത്തുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവാന്‍ സാധ്യതയുണ്ട്.

സൂചനാപണിമുടക്കിലൂടെ പ്രശ്നപരിഹാരമായില്ലെങ്കില്‍ ഈ മാസം 10 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താനും തീരുമാനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :