ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി| WEBDUNIA|
PRO
PRO
ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസിന് ഹൈക്കോടതി സ്‌റ്റേ. എഫ്ഐആറും തുടര്‍ നടപടികളുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പത്തു ദിവസത്തേക്കാണ് ഹൈക്കോടതി സ്റ്റേ.

നിലവിലില്ലാത്ത കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തെറ്റയിലിനെതിരായ ബലാത്സംഗ കേസ് നില നില്‍ക്കുന്നതല്ലെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലൈംഗീകാരോപണക്കേസില്‍ തെറ്റയിലിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

കേസ് ഇനി പരിഗണിക്കാനിരിക്കുന്ന 19 വരെയാണ് എഫ്ഐആറും തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസിന്‍റെ അന്വേഷണമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. ഹൈക്കോടതി എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്തതോടെ കേസിലെ പരാതിക്കാരിയായ സ്ത്രീയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ളനടപടികള്‍ അനിശ്ചിതത്വത്തിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :