കോട്ടയം|
WEBDUNIA|
Last Modified വെള്ളി, 15 ഒക്ടോബര്‍ 2010 (18:19 IST)
കേരള കോണ്‍ഗ്രസ് ലയനത്തിനെതിരെയുള്ള തന്റെ പ്രതിഷേധം ശക്തമാക്കി കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര് ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി-ജോസഫ് ലയനം അധാര്‍മികമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇടതു മുന്നണി വിട്ടപ്പോള്‍ മഞ്ഞളാംകുഴി അലി സ്വീകരിച്ച പാതയായിരുന്നു ഇടതുമുന്നണി വിട്ടപ്പോള്‍ ജോസഫും സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.